പതിനെട്ട് വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് വില്‍പ്പന ഉടന്‍ അനുവദിക്കുമെന്ന് കാല്‍ഗറി സിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിലവിലുള്ള കാനബീസ് റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് പ്രായപൂര്‍ത്തിയായ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് ഷോപ്പുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്ന മാറ്റം ആല്‍ബെര്‍ട്ട ഗെയ്മിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ്(AGLC) നടപ്പിലാക്കിയതിന് ശേഷമാണ് ഈ നീക്കം. കാല്‍ഗറിയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് കാനബീസ് ഉപഭോഗം ഇതിനകം അനുവദനീയമാണ്. പ്രവിശ്യാ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ബിസിനസ് ലൈസന്‍സ് ബൈലോയിലെ ഭേദഗതി ചൊവ്വാഴ്ച സിറ്റി കൗണ്‍സില്‍ അംഗീകരിച്ചു.
പുതിയ ബൈലോ ലോക്കല്‍ ബിസിനസുകള്‍ക്ക് ഒരു നല്ല മാറ്റമാണെന്ന് ബിസിനസ് സേഫ്റ്റി ഡെപ്യൂട്ടി ചീഫ് മൈക്കല്‍ ബ്രീഗല്‍ പ്രസ്താവനയില്‍ പറഞ്ഞു.