ഇലക്ഷന്‍സ് കാനഡയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം, 2025 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നായി കാനഡ മാറി. ഏപ്രില്‍ 18 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 21 തിങ്കളാഴ്ച വരെയുള്ള മുന്‍കൂര്‍ വോട്ടെടുപ്പ് കാലയളവും ഏപ്രില്‍ 28 തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ദിനവും ഉള്‍പ്പെടെ വോട്ടെടുപ്പ് കാലയളവില്‍ ആകെ 19.6 മില്യണ്‍ രജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷന്‍സ് കാനഡ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ പോളിംഗ് നിരക്ക് 68.65 ശതമാനമാണ്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 1993ല്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 69.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഷോണ്‍ ക്രെറ്റിയന്റെ നേതൃത്തിലുള്ള ലിബറല്‍ പാര്‍ട്ടിയാണ് അന്ന് വിജയം കൈവരിച്ചത്.
2021 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വന്‍ കുതിച്ചാട്ടമാണ് പോളിംഗില്‍. അന്ന് 62.2 ശതമാനമായിരുന്നു പോളിംഗ്. 2025 ലെ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ 16 രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുണ്ടായിരുന്നു. ഏകദേശം 2,000 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.