ഒന്റാരിയോയില്‍ ഹൈവേ 407 ലൂടെ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച 25 വയസ്സുള്ള ടൊറന്റോ സ്വദേശിയായ യുവാവിനെതിരെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് കേസെടുത്തു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും മദ്യത്തിന്റെ അളവ് നിയമപരമായ പരിധിയുടെ മൂന്നിരട്ടിയിലധികമായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഓക്ക്‌വില്ലയിലെ നെയാഗവ ബൊളിവാര്‍ഡില്‍ വെച്ചാണ് അമിതവേഗതയിലെത്തിയ ഡ്രൈവറെ തടഞ്ഞുനിര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ജോലിക്കെത്താന്‍ വൈകിയതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ് സംഭവസ്ഥലത്ത് നിന്നെടുത്ത ഫോട്ടോകളില്‍ കാറില്‍ ഒന്നിലധികം മദ്യക്കുപ്പികളുള്ളത് കാണാം. മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കല്‍, സ്റ്റണ്ട് ഡ്രൈവിംഗ് എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. യുവാവിന്റെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും കാര്‍ രണ്ടാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു.