സ്‌കാര്‍ബറോ റെസ്റ്ററന്റിലെ വാഷ്‌റൂമില്‍ ഒളിക്യാമറ; സ്ഥാപന ഉടമ അറസ്റ്റില്‍ 

By: 600002 On: Apr 29, 2025, 9:47 AM


സ്‌കാര്‍ബറോയിലെ റസ്റ്ററന്റിലെ വാഷ്‌റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റിലായതായി ടൊറന്റോ പോലീസ്. ഫിഞ്ച് അവന്യു ഈസ്റ്റിലെ മിഡ്‌സാന്‍ഡ് അവന്യൂ ഏരിയയിലുള്ള 'യോമിസ് റൈസ് എക്‌സ് യോഗര്‍റ്റ്'  എന്ന സ്ഥാപനത്തിന്റെ ഉടമ സെഹാന്‍ സൂ(25) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് ഇയാള്‍ ക്യാമറ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഒരു മാസത്തോളം ഒളിക്യാമറ വാഷ്‌റൂമില്‍ ഉണ്ടായിരുന്നുവെന്നും നവംബറിലാണ് ഇത് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 20 ന് ടൊറന്റോ സ്വദേശിയായ സെഹാന്‍ സൂവിനെ അറസ്റ്റ് ചെയ്തു. 2024 ഒക്ടോബറിനും നവംബറിനും ഇടയില്‍ റസ്റ്ററന്റിലെ വാഷ്‌റൂം ഉപയോഗിച്ചവര്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറന്റോ പോലീസ് അഭ്യര്‍ത്ഥിച്ചു.