പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകള്‍ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ; എഡ്മന്റണില്‍ മെയ് 29ന് എക്‌സിബിഷന്‍ 

By: 600002 On: Apr 29, 2025, 8:48 AM

 


വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ(VR) ഈജിപ്തിലെ ഏറ്റവും വലിയ പിരമിഡ് കാണാനും മനസ്സിലാക്കാനും അവസരമൊരുക്കി എക്‌സ്‌ക്യൂറിയോ. അടുത്ത മാസം എഡ്മന്റണിലാണ് 'ഹൊറൈസന്‍ ഓഫ് ഖുഫു' എന്ന് പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ നടത്തുന്നത്. പുരാതന ഈജിപ്തിലെ പിരമിഡ് കാഴ്ചകള്‍ ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് സുവര്‍ണാവസരമാണ് ഒരുങ്ങുന്നത്. 

എക്‌സ്‌ക്യൂറിയോയുടെ മൂന്ന് വര്‍ഷത്തെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായാണ് 45 മിനിറ്റ് ദൃശ്യാനുഭവം അവതരിപ്പിക്കുന്നത്. പാരീസ്, ലണ്ടന്‍, മോണ്‍ട്രിയല്‍, ഷാങ്ഹായ്, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ഹൊറൈസണ്‍ ഓഫ് ഖുഫു മെയ് 29 ന് വെസ്റ്റ് എഡ്മന്റണ്‍ മാളിലെ YEG യില്‍ അവതരിപ്പിക്കും.

ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഇത്, സന്ദര്‍ശകരെ കെയ്‌റോയിലെ പിരമിഡ് കാഴ്ചകളിലേക്ക് കൊണ്ടുപോകും. ലോകമെമ്പാടുമായി ഒരു മില്യണിലധികം ആളുകള്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു. മോണ്‍ട്രിയലിനും കാല്‍ഗറിയിക്കും ശേഷം എക്‌സിബിഷന്‍ സംഘടിപ്പിക്കുന്ന കനേഡിയന്‍ നഗരമാണ് എഡ്മന്റണ്‍. എക്‌സ്ബിഷന്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ടിക്കറ്റുകള്‍ക്കായി ഹൊറൈസണ്‍ ഓഫ് ഖുഫു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.