മെട്രോ വാൻകൂവറിൽ, സ്കൈട്രെയിനിൽ വച്ച് സ്ത്രീയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി

By: 600110 On: Apr 28, 2025, 3:38 PM

മെട്രോ വാൻകൂവറിലെ സ്കൈട്രെയിനിൽ സ്ത്രീയെ വംശീയമായി അധിക്ഷേപിച്ചതായി പരാതി. 
വ്യാഴാഴ്ച രാത്രി വാട്ടർഫ്രണ്ടിൽ നിന്ന് റിച്ച്മണ്ട്-ബ്രിഗ്ഹൗസ് സ്റ്റേഷനിലേക്ക് സ്കൈട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവമെന്ന് ചൈനീസ് കനേഡിയൻ വംശജയായ എലീസ് സോംഗ്  പറഞ്ഞു.

 മറൈൻ ഡ്രൈവ് സ്റ്റേഷനിൽ വെച്ച്  സ്കൈട്രെയിനിൽ കയറി/ ഒരാൾ ഒരു ദക്ഷിണേഷ്യൻ സ്ത്രീയെ അകത്തേക്ക് തള്ളിയിടുന്നതായി തോന്നിയതായി സോംഗ് പറയുന്നു. പിന്നീട് അയാൾ തനിക്ക് നേരെ തിരിഞ്ഞു എന്നും സോംഗ് പറയുന്നു.  എവിടെ നിന്ന് വരുന്നു വെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനും ആവശ്യപ്പെട്ടു. ഈ സംഭവങ്ങൾ യുവതി മൊബൈലിൽ ചിത്രീകരിച്ചിട്ടുമുണ്ട്. തന്നോട് മുഖത്തെ മാസ്ക് മാറ്റാൻ അയാൾ നിരന്തരം ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു. സ്കൈ ട്രെയിനിൽ നിരന്തരം യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായിട്ടാണെന്നും സോംഗ് പറഞ്ഞു. 
സംഭവം  മെട്രോ വാൻകൂവർ ട്രാൻസിറ്റ് പോലീസിനെ അറിയിച്ചിട്ടുണ്ട്. പരാതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും തുടർ നടപടികളുണ്ടാകുമെന്നും MVTP ഉദ്യോഗസ്ഥർ പറഞ്ഞു.