വാന്‍കുവര്‍ ഫിലിപ്പിനോ ഫെസ്റ്റിവല്‍ ദുരന്തം: പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി 

By: 600002 On: Apr 28, 2025, 12:16 PM

 

 

ശനിയാഴ്ച വാന്‍കുവറില്‍ നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിന് നേരെ വാഹനം ഇടിച്ചുകയറി 11 ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ബീസി പ്രോസിക്യൂഷന്‍ സര്‍വീസ് പറയുന്നതിനുസരിച്ച്, വാന്‍കുവര്‍ സ്വദേശിയായ 30 വയസ്സുള്ള കൈ-ജി-ആദം ലോ എന്ന പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതി കസ്റ്റഡിയില്‍ തുടരുകയാണ്. 

ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് 41 അവന്യുവിനും ഫ്രേസര്‍ സ്ട്രീറ്റിനും സമീപം നടന്ന സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് വാഹനം ഇടിച്ചു കയറിയത്. ദുരന്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായും വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായും വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.