എയര്‍ ഇന്ത്യ വിമാനത്തില്‍ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം യാത്രയ്ക്ക് ആവശ്യമായി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനും നടപടികള്‍ കടുപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ ഇന്ത്യ നടത്തുന്നതോ ആയ എല്ലാ വിമാനക്കമ്പനികളുടെയും വിമാനങ്ങളുടെ യാത്ര വിലക്കി പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടയ്ക്കുന്നതായി പാകിസ്ഥാന് പ്രഖ്യാപിച്ചിട്ടുണ്ട്. പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതായി പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഇതോടെ ഇന്ത്യയ്ക്കും വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളിലും ഇടയിലുള്ള വിമാനങ്ങള്‍ക്ക് ബദല്‍ റൂട്ട് സ്വീകരിക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇത് യാത്രാ സമയം വര്‍ധിപ്പിക്കും.
വ്യോമാതിര്‍ത്തി അടച്ചതോടെ യാത്രക്കാര്‍ നേരിടുന്ന അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദിക്കുന്നുവെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുന്‍ഗണനയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവില്‍ ടൊറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ലൈന്‍ പതിവായി വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഓട്ടവ, കാല്‍ഗറി, എഡ്മന്റണ്‍, മോണ്ട്രിയല്, ഹാലിഫാക്സ് തുടങ്ങിയ കനേഡിയന്‍ നഗരങ്ങളിലേക്ക് കണക്റ്റിംഗ് ഫ്ളൈറ്റുകള്‍ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു.