'ടെൻ്റ് സിറ്റികൾ' പൊളിച്ചു മാറ്റാൻ പോലീസിന് കൂടുതൽ അധികാരം നൽകുമെന്ന വാഗ്ദാനവുമായി പിയറി പൊയ്‌ലിവ്രെ

By: 600110 On: Apr 24, 2025, 10:43 AM

കാനഡയിലെ 'ടെൻ്റ് സിറ്റികൾ' അവസാനിപ്പിക്കാൻ പോലീസിന് കൂടുതൽ അധികാരം നൽകുമെന്ന വാഗ്ദാനവുമായി കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ.  കൂടാര നഗരങ്ങൾ പൊളിച്ചുമാറ്റാൻ പോലീസിനും ജഡ്ജിമാർക്കും കൂടുതൽ അധികാരം നൽകുമെന്നാണ്  പൊയിലീവ്രെ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ സുരക്ഷിതരായിക്കുക എല്ലാവരുടെയും അവകാശമാണ്. ഇത് ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ നിയമപാലകർക്ക് അധികാരം നൽകുന്ന വിധത്തിൽ ക്രിമിനൽ കോഡിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് പൊയ്‌ലിവ്രെയുടെ വാഗ്ദാനം.

 അനധികൃത ക്യാമ്പുകൾ പൊളിച്ചുമാറ്റാനും,  ഇത്തരം ടെൻ്റുകളിൽ  താമസിക്കുന്നവർക്ക് പാർപ്പിടം ഒരുക്കാനും,  മാനസികാരോഗ്യ ചികിത്സ വേണ്ടവർക്ക് അത് ലഭ്യമാക്കാനും പൊലീസിന്  കഴിയുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലുടനീളമുള്ള കൂടാര ക്യാമ്പുകൾ കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്ന് ദുരുപയോഗത്തിൻ്റെയും അക്രമത്തിൻ്റെയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന് പൊയ്‌ലിവ്രെ പറഞ്ഞു.  തെരുവുകളിൽ നിന്ന് വീടുകളിലേക്ക് മാറാൻ ജനങ്ങളെ സഹായിക്കുന്നതിനായി ഭവന നിർമ്മാണത്തിന് പ്രഥമ പരിഗണന നൽകുമെന്നും കൺസർവേറ്റീവുകൾ പറയുന്നു. ആസക്തിയുമായി മല്ലിടുന്നവർക്ക് നിർബന്ധിത മയക്കുമരുന്ന് ചികിത്സയ്ക്ക് ഉത്തരവിടാൻ ജഡ്ജിമാർക്ക് അധികാരം നൽകുമെന്ന് പൊയ്‌ലിവ്രെ നേരത്തേ തന്നെ വാഗ്ദാനം ചെയ്തിരുന്നു.

 

'ടെൻ്റ് സിറ്റികൾ' പൊളിച്ചു മാറ്റാൻ പോലീസിന് കൂടുതൽ അധികാരം നൽകുമെന്ന വാഗ്ദാനവുമായി പിയറി പൊയ്‌ലിവ്രെ