മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി അവയവങ്ങളും സ്‌കിന്‍ ടിഷ്യുകളും ദാനം ചെയ്തവരെ ആദരിക്കാനൊരുങ്ങി ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. 2024 ല്‍ അവയവദാനം ചെയ്ത 300 ല്‍ അധികം ദാതാക്കളെയാണ് ആദരിക്കുന്നത്. അവര്‍ക്ക് മുമ്പുള്ള നിരവധി പേരുടെ ത്യാഗത്തെയും സ്മരിക്കുകയും ആദരിക്കുകയും ചെയ്യും. പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം മരിച്ച 317 ഓളം പേരുടെ അവയവങ്ങളും സ്‌കിന്‍ ടിഷ്യുകളുമാണ് ദാനം ചെയ്തത്. ഇത് പ്രവിശ്യയുടെ പുതിയ വാര്‍ഷിക റെക്കോര്‍ഡാണെന്ന് അധികൃതര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അവയവദാതാക്കളെ ആദരിച്ചുകൊണ്ട് പതാക ഉയര്‍ത്തും.
ആശുപത്രിയുടെ 112 സ്ട്രീറ്റ് എന്‍ട്രന്‍സിന് പുറത്ത് വര്‍ഷത്തില്‍ രണ്ടാഴ്ചത്തേക്ക് പതാക പറക്കും. ഏപ്രിലില്‍ ഒരാഴ്ച നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ഡൊണേഷന്‍ അവയേര്‍നസ് വീക്കില്‍ പതാക ഉയര്‍ത്തും. സെപ്റ്റംബറില്‍ ലിവിംഗ് ഡോണര്‍ വീക്കിലും പതാക ഉയര്‍ത്തുന്നുണ്ട്.
ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ഡൊണേഷന്‍ പ്രോഗ്രാം അനുസരിച്ച്, നിലവില്‍ 500 ഓളം ആളുകളാണ് പുതിയ ജീവിതത്തിനായി കാത്തിരിക്കുന്നത്. ഡൊണേഷന്‍ പ്രോഗ്രാമിലേക്ക് ഒരു അവയവദാതാവിനെ കൂടി ചേര്‍ക്കുന്നതിലൂടെ എട്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. കൂടാതെ, ടിഷ്യു ദാനം ചെയ്യുന്നതിലൂടെ 75 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അവയവ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എഎച്ച്എസ് വെബ്‌സൈറ്റ് വഴിയോ മോട്ടോര്‍ വെഹിക്കിള്‍ രജിസ്ട്രി ഓഫീസില്‍ നിന്നോ ഓണ്‍ലൈനായി ദാതാവാകാന്‍ രജിസ്റ്റര്‍ ചെയ്യാം.