വാന്‍കുവറിലെ റെക്ക് ബീച്ചിന് സമീപം ഇന്ത്യന്‍ വംശജന്‍ മുങ്ങിമരിച്ചു. രാഹുല്‍ റന്‍വ(26)യാണ് മരിച്ചതെന്ന് വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് റന്‍വയെ കാണാതാകുന്നത്. യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച സ്റ്റാന്‍ലി പാര്‍ക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള തേര്‍ഡ് ബീച്ചില്‍ രാഹുല്‍ രന്‍വയുടെ മൃതദേഹം കണ്ടെത്തി. കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ്, വാന്‍കുവര്‍ ഫയര്‍ റെസ്‌ക്യൂ, മെട്രോ വാന്‍കുവര്‍ പാര്‍ക്ക് എന്നിവയുള്‍പ്പെടെ നിരവധി ഏജന്‍സികളുടെ പിന്തുണയോടെ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, പോലീസ് നായ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയതെന്ന് യൂണിവേഴ്‌സിറ്റി ആര്‍സിഎംപി അറിയിച്ചു.
റന്‍വയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ബന്ധുക്കള്‍ ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്. സംസ്‌കാരത്തിനായി മൃതദേഹം ഇന്ത്യയിലെത്തിക്കും. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയായാണ് രാഹുല്‍ റന്‍വ കാനഡയിലെത്തിയത്. വാന്‍കുവര്‍ കമ്മ്യൂണിറ്റി കേളേജില്‍ എംബിഎ ചെയ്യുകയായിരുന്നു. രാഹുല്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു.