ബാന്‍ഫ് സണ്‍ഷൈന്‍ വില്ലേജില്‍ സ്‌കീയിംഗിനിടെ അപകടം; സ്വീഡിഷ് യുവതി ഗുരുതരാവസ്ഥയില്‍ 

By: 600002 On: Apr 22, 2025, 12:04 PM

 

 

ബാന്‍ഫിലെ സണ്‍ഷൈന്‍ വില്ലേജില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ റോളറില്‍ തട്ടി വീണ സ്വീഡിഷ് യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അമിതവേഗത കാരണം ശക്തിയില്‍ കാറ്റു വന്നതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും റോളറില്‍ തട്ടിവീഴുകയുമായിരുന്നുവെന്ന് സണ്‍ഷൈന്‍ വില്ലേജിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് കെന്‍ഡ്ര സ്‌കര്‍ഫീല്‍ഡ് പറഞ്ഞു. 

റോളറില്‍ തട്ടി മഞ്ഞില്‍ തലയിടിച്ച് വീണ യുവതിയുടെ തലയോട്ടിക്ക് ക്ഷതമേറ്റു. തുടര്‍ന്ന് അവര്‍ ബോധരഹിതയായെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നു. ഉടന്‍ തന്നെ യുവതിയെ ഹെലികോപ്റ്ററില്‍ കാല്‍ഗറിയിലെ ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.