ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഏഷ്യന്‍ യാത്രയ്ക്കിടെ പുതിയ അനുഭവങ്ങളും കാഴ്ചകളും ആസ്വദിക്കുകയാണ് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഇതിനിടയില്‍ ടോക്കിയോയിലെ ഹയാബുസ അതിവേഗ ട്രെയിനില്‍ സഞ്ചരിച്ച സ്മിത്ത് ആല്‍ബെര്‍ട്ടയിലും ഇത്തരത്തിലൊന്നുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം മുന്നോട്ടുവെച്ചിരിക്കുകയാണ്. പ്രവിശ്യയില്‍ സമാനമായൊരു ട്രെയിന്‍ ഉണ്ടായിരുന്നുവെങ്കില്‍ നഗരങ്ങള്‍ തമ്മിലുള്ള ദൂരം ഒരുപാട് കുറയുമായിരുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ സ്മിത്ത് പറഞ്ഞു. അതിവേഗ ട്രെയിനുണ്ടായിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് എഡ്മന്റണിനും കാല്‍ഗറിക്കും ഇടയില്‍ ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയുമെന്ന് സ്മിത്ത് പറഞ്ഞു.
ഏഷ്യന്‍ യാത്രയുടെ ഭാഗമായി ടോക്കിയോയില്‍ നിന്ന് സപ്പോറോയിലേക്ക് 320 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്ന ഹയാബുസ അതിവേഗ ട്രെയിനിലാണ് താന്‍ യാത്ര ചെയ്തതെന്ന് സ്മിത്ത് എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചു.
ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പാസഞ്ചര്‍ റെയില്‍ മാസ്റ്റര്‍ പ്ലാന്‍ വേനല്‍ക്കാലത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു. സ്മിത്തിന്റെ ഏഷ്യന്‍ യാത്രയുടെ പ്രധാന ലക്ഷ്യം പ്രവിശ്യയുടെ ഊര്‍ജ്ജ, കാര്‍ഷിക വിപണികള്‍ വികസിപ്പിക്കുക എന്നതാണ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയുടെ ഭാഗമായി ഡാനിയേല്‍ സ്മിത്ത് ജപ്പാനും ദക്ഷിണ കൊറിയയും സന്ദര്‍ശിക്കുകയും.