5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി കാല്‍ഗറിയിൽ പുതിയ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നു. "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" ആരംഭിക്കുന്നതിൽ ആവേശഭരിതരാണ് കാൽഗറിയിലെ ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റ് കളി പഠിക്കാനും വളരാനും, രസകരവും എന്നാൽ വളരെ ഘടനാപരവുമായ അന്തരീക്ഷമാണ് പവർപ്ലേ ക്രിക്കറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നത്. മെയ് 04, 2025 നാണ് ഈ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യുന്നത്.
മലയാളി ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ ചേർന്നാണ് പവർപ്ലേ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നത്. വരും തലമുറകൾക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശവും, കരുതലും പകരുന്നത് മുൻനിർത്തിയാണ് അക്കാദമി പ്രവത്തനം ആരംഭിക്കുന്നത് എന്ന് സ്ഥാപകർ അറിയിച്ചു.
സ്പോട്ടുകൾ റിസർവ് ചെയ്യാൻ https://forms.gle/JT15LgEWkEnkRiEM6 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 403. 603.0962 എന്ന നമ്പറിലോ powerplaycalgary@gmail എന്ന ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്..