സാല്‍മൊണല്ല സാന്നിധ്യം: കാനഡയില്‍ ഫ്രോസണ്‍ പേസ്ട്രികള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Apr 21, 2025, 1:50 AM

 

 

സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാനഡയില്‍ വിറ്റഴിച്ച ഫോസണ്‍ പേസ്ട്രികള്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി തിരിച്ചുവിളിച്ചു. സ്വീറ്റ് ക്രീം, D. Effe T. എന്നീ ബ്രാന്‍ഡുകളുടെ പേസ്ട്രികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. അപ്പോളിനി മിഗ്നോണ്‍, മിനി ലോബ്‌സ്‌റ്റെര്‍ ടെയ്ല്‍, അപ്പോളോ K2, ബിഗ് ലോബ്‌സ്‌റ്റെര്‍, സ്‌ഫോളിയേറ്റ നപോളി തുടങ്ങിയ പേസ്ട്രികളാണ് ബാധിച്ചവ. 

ഒന്റാരിയോ, ആല്‍ബെര്‍ട്ട, മാനിറ്റോബ, ക്യുബെക്ക്, നോവസ്‌കോഷ്യ എന്നീ പ്രവിശ്യകളില്‍ ഈ പേസ്ട്രികള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. കൂടാതെ മറ്റ് പ്രവിശ്യകളിലേക്കും ഇവ എത്തിയിരിക്കാമെന്ന് ഏജന്‍സി പറയുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥ ലേബലോ ബ്രാന്‍ഡിന്റെ പേരോ ലോട്ട് നമ്പറോ ഇല്ലാതെ ചെറിയ പാക്കേജുകളില്‍ വിറ്റിരിക്കാമെന്ന് സിഎഫ്‌ഐഎ പറഞ്ഞു. അതിനാല്‍ ഉപയോക്താക്കള്‍ ഈ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്നും വാങ്ങിയവ സ്‌റ്റോറില്‍ തിരികെ നല്‍കണമെന്നും ഏജന്‍സി നിര്‍ദ്ദേശിച്ചു.