കാനഡയില്‍ നടക്കുന്ന 45-ാമത് ഫെഡറല്‍ തെരഞ്ഞെടുപ്പിന്റെ അഡ്വാന്‍സ് പോളിംഗിന്റെ ആദ്യ ദിനം റെക്കോര്‍ഡ് വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷന്‍സ് കാനഡ. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഏകദേശം രണ്ട് മില്യണിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് ഇലക്ഷന്‍സ് കാനഡ പുറത്തുവിടുന്ന കണക്ക്. 2021 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 5.8 മില്യണ്‍ വോട്ടാണ് രേഖപ്പെടുത്തിയത്.
പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 28 ന് നടക്കാനിരിക്കെ നാല് ദിവസങ്ങളിലായി നടക്കുന്ന അഡ്വാന്‍സ് വോട്ടിംഗ് തിങ്കളാഴ്ച അവസാനിക്കും. രാജ്യത്തുടനീളം പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര നേരിട്ടതോടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തുമെന്ന് ഇലക്ഷന്‍സ് കാനഡ അറിയിച്ചു.