UNRWAയ്ക്കുള്ള ധനസഹായം തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Apr 18, 2025, 3:26 PM

 

പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിക്ക് (UNRWA)  സഹായം നൽകുന്നത് തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രിയും ലിബറൽ നേതാവുമായ മാർക്ക് കാർണി.  തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുള്ള UNRWAക്ക്  ധനസഹായം നൽകുന്നത് തുടരുമോ എന്ന് ചോദിച്ചപ്പോൾ, അത് അങ്ങനെ തന്നെ ചെയ്യുമെന്നായിരുന്നു മാർക്ക് കാർണിയുടെ മറുപടി.

ഉടനടി വെടിനിർത്തൽ അനിവാര്യമായ ഒരു സാഹചര്യത്തിലാണ് നമ്മളെന്ന് കാർണി പറഞ്ഞു. എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഗാസയിലേക്കുള്ള മാനുഷിക സഹായം പുനരാരംഭിക്കേണ്ടതുണ്ട്. കാനഡ സർക്കാർ 100 മില്യൺ ഡോളർ നല്കാൻ തയ്യാറാണ്. ഗാസയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് മാനുഷിക സഹായം നൽകാനും തയ്യാറാണെന്ന് കാർണി പറഞ്ഞു.  2023 ഒക്ടോബർ ഏഴിലെ ഇസ്രായേലി ഭീകരാക്രമണങ്ങളിൽ UNRWA ജീവനക്കാർ സജീവ പങ്കുവഹിച്ചുവെന്നതിന്  തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന്, അമേരിക്കയ്ക്ക് പിന്നാലെ കാനഡയും UNRWA യ്ക്കുള്ള ധനസഹായം വെട്ടിക്കുറച്ചിരുന്നു.  എന്നാൽ രണ്ട് മാസത്തിന് ശേഷം ഫെഡറൽ ഗവൺമെൻ്റ് ആ തീരുമാനം മാറ്റുകയായിരുന്നു. ആയിരക്കണക്കിന് UNRWA ജീവനക്കാർക്ക് പലസ്തീനിയൻ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ച് കുറഞ്ഞത് 327 UNRWA ജീവനക്കാരെങ്കിലും ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളിലെ അംഗങ്ങളാണ്.