എയർ ട്രാഫിക് കൺട്രോളർ ക്ഷാമം വാൻകൂവർ വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കാനഡയിലെ വിമാനത്താവളങ്ങൾക്ക് എയർ ട്രാഫിക് കൺട്രോൾ നൽകുന്ന ഏജൻസിയിൽ ആവശ്യത്തിന് പരിശീലനം നേടിയ ആളുകൾ ഇല്ലാത്തതാണ് ഇതിന് കാരണം.
18 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള കനേഡിയൻ വ്യോമാതിർത്തി കൈകാര്യം ചെയ്യാൻ വേണ്ടത്ര എയർ ട്രാഫിക് കൺട്രോളർമാർ ഇല്ലെന്ന് ഈ വർഷം ആദ്യം ഏജൻസി വ്യക്തമാക്കിയിരുന്നു. വാൻകൂവർ വിമാനത്താവളത്തിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാൻ ഒരു താൽക്കാലിക ട്രാഫിക് മാനേജ്മെൻ്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കിയതായി എൻഎവി കാനഡ അറിയിച്ചു. എയർ ട്രാഫിക് കൺട്രോളറായി പുതിയൊരു കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി മോൺട്രിയലിൽ ഭാവി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി എൻഎവി കാനഡയും സിഎഇയും സംയുക്തമായി അവസരമൊരുക്കുന്നുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ആയിരക്കണക്കിന് പുതിയ തസ്തികകൾ ഉണ്ടാകും എന്നതിനാൽ എയർ ട്രാഫിക് കൺട്രോളർ മാരുടെ ആവശ്യകതയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്