ഒന്റാരിയോയില്‍ ഭീതി വിതച്ച് അഞ്ചാം പനി. നൂറിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിലെ മൊത്തം കേസുകള്‍ 925 ആയതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ അറിയിച്ചു. പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 109 പേര്‍ക്കാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 69 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നോര്‍ത്ത്‌വെസ്‌റ്റേണ്‍ ഒന്റാരിയോയില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ശിശുക്കളെയും കുട്ടികളെയും കൗമാരക്കാരെയുമാണ് അഞ്ചാം പനി കൂടുതലായി ബാധിച്ചിട്ടുള്ളത്.
ഒന്റാരിയോയ്ക്ക് പുറമെ ആല്‍ബെര്‍ട്ടയിലും മാര്‍ച്ച് മുതല്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആല്‍ബെര്‍ട്ടയില്‍ ബുധനാഴ്ച വരെ 83 കേസുകളാണ് സ്ഥിരീകരിച്ചത്.