ബീസിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നു 

By: 600002 On: Apr 18, 2025, 10:03 AM

 

 

ഡ്രൈവിംഗ് ലൈസന്‍സ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ആവിഷ്‌കരിച്ച് ബ്രിട്ടീഷ് കൊളംബിയ. രണ്ടാമത്തെ റോഡ് ടെസ്റ്റ് ഒഴിവാക്കുക, പുതിയ ഡ്രൈവര്‍മാര്‍ക്കുള്ള നിയന്ത്രണ കാലയളവ് നീട്ടുക തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് ബീസി നടപ്പിലാക്കുന്നത്. ക്ലാസ് 5 ലൈസന്‍സ് നേടുന്നതിനാവശ്യമായ പ്രത്യേക മാനദണ്ഡങ്ങള്‍ നീക്കം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

ഈ മാറ്റങ്ങള്‍ വഴി അപകട സാധ്യത കുറയ്ക്കുമെന്നും റോഡ് സുരക്ഷ വര്‍ധിക്കുമെന്നും റോഡ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്തതിന് പിന്നാലെ ടെസ്റ്റിനായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നവരോട് കഴിഞ്ഞയാഴ്ച ഐസിബിസി ക്ഷമാപണം നടത്തിയിരുന്നു.

ക്ലാസ് 5 ലൈസന്‍സിലേക്ക് മാറാന്‍ യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്ക് 12 മാസത്തെ പുതിയ നിയന്ത്രണ കാലയളവ് കൊണ്ടുവരും. ഈ കാലയളവില്‍ അവര്‍ സുരക്ഷിതമായാണ് ഡ്രൈവിംഗ് നടത്തുന്നതെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്.