കാലിഫോർണിയ സന്ദർശിക്കാൻ കാനഡക്കാരെ ക്ഷണിച്ച് കാലിഫോർണിയ ഗവർണ്ണർ. യു-എസ് കാനഡ ബന്ധത്തിൽ ആശങ്കകൾ തുടരുന്ന സാഹചര്യത്തിലാണ് കാലിഫോർണിയ സന്ദർശിക്കാൻ കാനഡക്കാരോട് ആവശ്യപ്പെട്ട് ഗാവിൻ ന്യൂസം രംഗത്തെത്തിയത്. ചൊവ്വാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ X-ൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കനേഡിയക്കാരെ ലക്ഷ്യമിട്ടുള്ള ഒരു കാമ്പെയ്‌ൻ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം രണ്ട് ദശലക്ഷം കാനഡക്കാർ സന്ദർശിച്ച ഒരു സംസ്ഥാനത്തേക്ക് വീണ്ടും വരാൻ ഞങ്ങളുടെ കനേഡിയൻ സുഹൃത്തുക്കൾക്ക് ഒരു സന്ദേശം അയയ്ക്കാൻ ആഗ്രഹിക്കുന്നു എന്ന് വീഡിയോ പോസ്റ്റിൽ ന്യൂസം പറഞ്ഞു. കാനഡയോടുള്ള യു എസ് സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ ആരെന്ന് നിങ്ങൾക്കറിയാം. പക്ഷേ അത് നിങ്ങളുടെ വിനോദ സഞ്ചാര പദ്ധതികളെ ബാധിക്കാൻ അനുവദിക്കരുത് എന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പേരെടുത്ത് പറയാതെ ന്യൂസം വിമർശിച്ചു. കാനഡയെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന ട്രംപിൻ്റെ ആവർത്തിച്ചുള്ള ഭീഷണികളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. ട്രംപ് ഭരണകൂടം കനേഡിയൻ സാധനങ്ങൾക്കും സേവനങ്ങൾക്കും മേൽ ചുമത്തിയ തീരുവകൾക്കൊപ്പം, അതിർത്തിയിലെ സുരക്ഷാ നടപടികളും അനാവശ്യ സുരക്ഷാ പരിശോധനയും എല്ലാം അമേരിക്കയിലേക്ക് പോകുന്നതിൽ നിന്ന് കനേഡിയക്കാരെ പിന്നോട്ടടിപ്പിക്കുന്നുണ്ട്