18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന പരിപാടികളില്‍ കാനബീസ് വില്‍പ്പന അനുവദിക്കുന്നത് കാല്‍ഗറി സിറ്റിയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. കാല്‍ഗറിയില്‍ കാനബീസ് ഉപയോഗം അനുവദനീയമാണ്. കൂടാതെ ആല്‍ബെര്‍ട്ട ഗെയ്മിംഗ്, ലിക്വര്‍ ആന്‍ഡ് കാനബീസ്(എജിഎല്‍സി) കഴിഞ്ഞ വര്‍ഷം ഒരു മാറ്റം നടപ്പിലാക്കിയിരുന്നു. ഇത് നിലവിലുള്ള കാനബീസ് റീട്ടെയ്‌ലര്‍മാര്‍ക്ക് 18 വയസും അതില്‍ കൂടുതലും പ്രായമുള്ളവരുടെ പരിപാടികളില്‍ താല്‍ക്കാലികമായി വില്‍പ്പന നടത്താന്‍ അനുവദിക്കുന്നു.
പരിപാടികളില്‍ കാനബീസ് ഷോപ്പ് അനുവദിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് നിയമപരമായി ഉല്‍പ്പന്നം വാങ്ങിക്കാന്‍ സാധിക്കും.
അതേസമയം, കാനബീസ് വിതരണം എജിഎല്‍സിയുടെ അധികാരപരിധിയിലാണെന്നും സിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ലെന്നും അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ആളുകള്‍ നിയമവിരുദ്ധമായി കാനബീസ് വില്‍ക്കുകയും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികളില്‍ കാനബീസ് വിതരണം നിയമപരമായി അനുവദിക്കുന്നതെന്ന് സിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏപ്രില്‍ 29 ന് കൗണ്‍സില്‍ ചേംബറില്‍ ചേരുന്ന യോഗത്തില്‍ പദ്ധതി സംബന്ധിച്ച് സിറ്റി കൗണ്‍സിലര്‍മാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.