കാനഡയിൽ ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് നിരവധി ഇൻഷുറൻസ് നമ്പറുകൾ കൈക്കലാക്കി ആളുകളുടെ CRA അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്. 28,000 സോഷ്യൽ ഇൻഷുറൻസ് നമ്പറുകളാണ് ഹാക്ക് ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഹാക്കിംഗിൻ്റെ ആശങ്കകൾക്കിടയിലാണ് നമ്പറുകൾ ഇത്തരത്തിൽ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയ സർക്കാരിൻ്റെ ഇൻ്റീരിയർ ഹെൽത്ത് അതോറിറ്റിയിൽ നിന്ന്, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ വൻതോതിൽ ചോർത്തിയതാണ് റിപ്പോർട്ട്. പലരുടെയും ഇൻഷുറൻസ് നമ്പർ വെച്ച് വ്യാജരേഖകളും ഉണ്ടാക്കിയിട്ടുണ്ട്. എത്ര പേരുകൾ തട്ടിപ്പുകാർ ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമല്ലെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഇൻ്റീരിയർ ഹെൽത്ത് ജീവനക്കാരുടെ പഴയതും ഇപ്പോഴുള്ളതുമായ മോഷ്ടിച്ച ഐഡൻ്റിറ്റികൾ വ്യാജ CRA റീഫണ്ടുകളും മറ്റ് വായ്പകളും നേടാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ദി ഫിഫ്ത്ത് എസ്റ്റേറ്റ് റിപ്പോർട്ട് ചെയ്യുന്നു. പേരുകളും സ്വകാര്യ തിരിച്ചറിയൽ രേഖകളും ഹാക്ക് ചെയ്യപ്പെട്ട പല വ്യക്തികളും ഭീതിയോടെയാണ് കഴിയുന്നത് എന്ന് ഒൻ്റാരിയോയിലെ ഒരു മുൻ പ്രൈവസി കമ്മീഷണർ പറയുന്നു.