ആല്‍ബെര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കാല്‍ഗറി മേഖലയിലാണ് ഇത്തവണ കൂടുതല്‍ അഞ്ചാംപനി കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. അഞ്ചാംപനി ബാധിച്ച ഒരു വ്യക്തി കാല്‍ഗറി, കാന്‍മോര്‍, ബാന്‍ഫ് എന്നിവടങ്ങളിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 6 നും 11 നും ഇടയിലാണ് ഇയാള്‍ ഈ പ്രദേശങ്ങളില്‍ സഞ്ചരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദേശിച്ചു.
ഈ വര്‍ഷം ഇതുവരെ ആല്‍ബെര്‍ട്ടയില്‍ 77 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.