മാർച്ചിൽ കാനഡയിലെ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്സ്  കാനഡ

By: 600110 On: Apr 16, 2025, 9:31 AM

മാർച്ചിൽ കാനഡയിലെ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞെന്ന് സ്റ്റാറ്റിസ്റ്റിക്സ്  കാനഡ. ഗ്യാസ് വില കുറഞ്ഞതും വിമാന യാത്രാ കൂലിയിലെ കുറവുമൊക്കെയാണ് പണപ്പെരുപ്പം കുറയാൻ സഹായിച്ചത്. ഫെബ്രുവരിയിലെ 2.6 ശതമാനത്തിൽ നിന്നാണ്   പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്യാസ് വിലയിൽ 1.6 ശതമാനത്തിൻ്റെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക് കാനഡ പറഞ്ഞു. ടൂറുകൾക്കുളള യാത്ര ചെലവിൽ 4.7 ശതമാനവും വിമാന യാത്രക്കൂലിയിൽ 12 ശതമാനവും കുറവുണ്ടായി. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്നാണ് ഇത്.  അമേരിക്കയുമായുള്ള തീരുവ യുദ്ധം ചില സാധനങ്ങളുടെ വിലയിൽ വലിയ സമ്മർദ്ദമുണ്ടാക്കി. എന്നാൽ ഗ്യാസിൻ്റെയും വിമാനയാത്രക്കൂലിയിലെയും വലിയ കുറവ് പണപ്പെരുപ്പത്തെ പിടിച്ചു നിർത്തി. തീരുവ വലിയ തോതിൽ സ്വാധീനിക്കുന്ന ആഹാര സാധനങ്ങളുടെ വിലയിൽ 3.2 ശതമാനത്തിൻ്റെ വർധനയുണ്ടായി.എന്നാൽ കഴിഞ്ഞ മാസവത്തെ ഉപഭോക്തൃ വില സൂചികയിൽ അത് വലിയ മാറ്റങ്ങളുണ്ടാക്കിയില്ല.