എഡ്മന്റണ്‍ പോലീസ് സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ നഗരത്തില്‍ വെടിവെപ്പുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഫെബ്രുവരിയില്‍ എട്ട് വെടിവെപ്പുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മാര്‍ച്ചില്‍ 20 വെടിവെപ്പുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, 2024 മാര്‍ച്ചില്‍ 13 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഈ വര്‍ഷം വെടിവെപ്പുകളുടെ എണ്ണം 54 ശതമാനം വര്‍ധിച്ചതായി പറയുന്നു.
മാര്‍ച്ചില്‍ നടന്ന 20 വെടിവെപ്പുകളില്‍ 17 എണ്ണം ലക്ഷ്യം വെച്ചുള്ളവയായിരുന്നുവെന്നും എട്ട് പേര്‍ക്ക് പരുക്കേറ്റതായും പോലീസ് പറഞ്ഞു. വെടിയേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരിയില്‍ 71 തോക്കുകള്‍ പിടിച്ചെടുത്തു. ഈ വര്‍ഷം ഇതുവരെ 198 തോക്കുകളാണ് പിടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഇത് 181 ആയിരുന്നു.