നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ സ്‌കൂളിന് സമീപം പെല്ലറ്റ് തോക്കില്‍ നിന്നും വെടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു; രണ്ട് പേര്‍ പിടിയില്‍ 

By: 600002 On: Apr 15, 2025, 10:38 AM

 


നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ സ്‌കൂളിന് സമീപം പെല്ലറ്റ് തോക്ക് ഉപയോഗിച്ചുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഫാല്‍ഷെയര്‍ ഡ്രൈവ് എന്‍ഇയിലെ 100 ബ്ലോക്കില്‍ ടെറി ഫോക്‌സ് സ്‌കൂളിന് സമീപമാണ്  വെടിവെപ്പുണ്ടായത്. വിദ്യാര്‍ത്ഥിക്ക് നേരെ ബിബി തോക്ക് ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസ് പറഞ്ഞു. മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.