സൗത്ത്ഈസ്റ്റ് എഡ്മന്റണിലുള്ള ഒരു ഗ്രാമപ്രദേശത്തെ പഴയ പള്ളി വില്‍പ്പനയ്ക്ക്. ബിസിനസ് സ്ഥാപനം, താമസസ്ഥലം തുടങ്ങിയവയ്ക്ക് പള്ളി അനുയോജ്യമാണെന്ന് ലിസ്റ്റിംഗില്‍ പറയുന്നു. #3 22106 സൗത്ത് കുക്കിംഗ് ലേക്ക് റോഡില്‍ ഹൈവേ 14 ന് തൊട്ടടുത്തായി, എഡ്മന്റണ്‍ നഗരപരിധിയില്‍ നിന്ന് ഏകദേശം 10 മിനിറ്റ് അകലെയായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 1975 ല്‍ നിര്‍മ്മിച്ച പള്ളി പ്രാര്‍ത്ഥനകളും മറ്റുമായി സജീവമായിരുന്നു. 1800 സ്‌ക്വയര്‍ ഫീറ്റിലുള്ള പള്ളിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന വില്‍പ്പന വില 249,900 ഡോളറാണ്.
പള്ളി എന്ന നിലയിലായിരുന്നു ഇതിന്റെ ഉപയോഗമെങ്കിലും ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കെട്ടിടം ഉപയോഗിക്കുന്നതിന് സ്ട്രാത്ത്‌കോണ കൗണ്ടി മുന്‍ഗണന നല്‍കിയിട്ടുണ്ട്. വെല്‍നസ് സ്റ്റുഡിയോ, കഫേ, അല്ലെങ്കില്‍ ബോട്ടിക് റീട്ടെയ്ല്‍ സ്‌പേസ് എന്നിങ്ങനെ ഏത് രീതിയില്‍ വേണമെങ്കിലും പള്ളിയെ മാറ്റിയെടുക്കാനുള്ള അനുമതിയുണ്ട്. കൗണ്ടിയുടെ അപ്രൂവലിന് വിധേയമായി താമസസ്ഥലമായും മാറ്റിയെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റിയല്‍റ്റര്‍ പേജ് ലിസ്റ്റിംഗ് സന്ദര്‍ശിക്കുക.