റോജേഴ്‌സിന്റെയും ബെല്‍ വര്‍ക്കേഴ്‌സിന്റെയും പേരില്‍ തട്ടിപ്പുകാര്‍ വീടുവീടാന്തരം കയറുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Apr 15, 2025, 9:51 AM


റോജേഴ്‌സില്‍ നിന്നും ബെല്ലില്‍ നിന്നും ജോലിക്കാരെന്ന വ്യാജേന തട്ടിപ്പുകാര്‍ വീടുകളില്‍ എത്തുന്നതായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗ്വാള്‍ഫ് പോലീസ്. തട്ടിപ്പുകാര്‍ ആളുകളെ ഫോണില്‍ വിളിക്കുകയും വീട് സന്ദര്‍ശിക്കാനെത്തിയതുമായുള്ള പരാതികള്‍ കമ്മ്യൂണിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ചതായി പോലീസ് പറയുന്നു. ബെല്ലിനോ റോജേഴ്‌സിനോ വേണ്ടി ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ ഇളവോ കുറഞ്ഞ നിരക്കോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് എത്തുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും വീടുകളിലെത്തി നേരിട്ട് കാണാനും തട്ടിപ്പുകാര്‍ ശ്രമിക്കുന്നതായി പോലീസ് പറഞ്ഞു. 

പ്രോഗ്രാമുകളിലും സര്‍വീസുകളിലും രജിസ്റ്റര്‍ ചെയ്യാന്‍ ആളുകളെ സഹായിക്കാമെന്ന് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഫോണ്‍ കട്ട് ചെയ്ത ശേഷം തങ്ങളുടെ അക്കൗണ്ടുകളിലെ വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ന്നതായി ഇരകള്‍ പറഞ്ഞു. സംശയാസ്പദമായി ആരെങ്കിലും ഫോണില്‍ വിളിക്കുകയോ വീടുകളില്‍ എത്തി വിവരങ്ങള്‍ ചോദിക്കുകയോ ചെയ്താല്‍ നല്‍കരുതെന്നും തട്ടിപ്പുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.