സാൻ ഡീഗോയ്ക്ക് സമീപം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

By: 600084 On: Apr 15, 2025, 7:04 AM

 

കാലിഫോർണിയ:തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 5.2 തീവ്രതയുള്ള ഭൂകമ്പം സാൻ ഡീഗോയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായതായി  യുഎസ് ജിയോളജിക്കൽ സർവേയുടെ അറിയിപ്പിൽ പറയുന്നു .പ്രകമ്പത്തിന്റെ പ്രഭവകേന്ദ്രം കാലിഫോർണിയയിലെ ജൂലിയനിലായിലായിരുന്നു.സാൻ ഡീഗോയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ വടക്കുകിഴക്കായി കുയാമാക പർവതനിരകളിലാണ് റിസോർട്ട് പട്ടണം സ്ഥിതി ചെയ്യുന്നത്

ഭൂകമ്പത്തിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഭൂകമ്പം മൂലമുണ്ടായ പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സാൻ ഡീഗോ ഷെരീഫ് ഓഫീസ് പറഞ്ഞു.ഭൂകമ്പത്തിന് തൊട്ടുപിന്നാലെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ ഓഫീസ് സ്ഥിതിഗതികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചതായി എക്‌സിൽ പോസ്റ്റ് ചെയ്തു.
ഭൂകമ്പത്തിന് ശേഷമുള്ള മണിക്കൂറിലും മേഖലയിൽ ചെറിയ തുടർചലനങ്ങൾ ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോർട്ട് ചെയ്തു.അതേസമയം, സുനാമി പ്രതീക്ഷിക്കുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു