ന്യൂബ്രണ്‍സ്‌വിക്കിലേക്ക് കുടിയേറുന്ന വിദേശ പൗരന്മാര്‍ക്ക് ഇനി സ്ഥിരതാമസം തേടാനാകില്ല. വിദേശ പൗരന്മാര്‍ക്കുള്ള സ്ഥിരതാമസം തേടാനുള്ള അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പ്രോഗ്രാം(എഐപി) വഴിയുള്ള പ്രവേശനം അവസാനിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ 4ന് എഐപി പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ അലോക്കേഷന്‍ അതിന്റെ പരിധിയിലെത്തിയതോടെയാണ് ഈ മാറ്റമെന്ന് ന്യൂബ്രണ്‍സ്‌വിക്ക് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ 4 നോ അതിന് മുമ്പ് സമര്‍പ്പിച്ച എന്‍ഡോഴ്‌സ്‌മെന്റ് അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത് തുടരും. ഈ വര്‍ഷം അറ്റ്‌ലാന്റിക് ഇമിഗ്രേഷന്‍ പ്രോഗ്രാം വഴി 1250 സീറ്റുകളാണ് ന്യൂബ്രണ്‍സ്‌വിക്കിന് അനുവദിച്ചിരുന്നത്.
അവസാന തിയതിക്ക് ശേഷം അംഗീകാര അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന നിയുക്ത തൊഴിലുടമകളെ അംഗീകരിക്കില്ല. കൂടാതെ, 2025 ന്റെ ശേഷിക്കുന്ന കാലയളവില്‍ എഐപിക്ക് കീഴില്‍ പുതിയ തൊഴിലുടമകളെ നിയമിക്കില്ല. അതേസമയം, ഏപ്രില്‍ 4 നോ അതിന് മുമ്പോ സമര്‍പ്പിക്കുന്ന എന്‍ഡോഴ്‌സ്‌മെന്റ് അപേക്ഷകള്‍ തുടര്‍ന്നും പ്രോസസ് ചെയ്യുമെന്ന് അറിയിച്ചു.