ഫിൻടോ ആന്റണി പുതുശ്ശേരി (38 ) ആണ് മരണപ്പെട്ടത്.കഴിഞ്ഞ 12 കൊല്ലമായി കാൽഗറിയിലെ സ്ഥിര താമസ്സക്കാരനായിരുന്നു ഫിൻടോ. പ്രാഥമിക പരിശോധനയിൽ രക്തത്തിൽ കാർബൺ മോണോക്സിഡിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എ സി ഓൺ ചെയ്ത് വാഹനത്തിൽ വിശ്രമിച്ചതാണ് അപകടകാരണം എന്ന് കരുതുന്നു. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ മരണകാരണം ഉറപ്പിക്കാൻ കഴിയു. സംസ്കാരം ഏപ്രിൽ 16, 2025 നു കാനഡയിൽ വെച്ച് നടത്തുമെന്ന് ഫിന്റോയുടെ അടുത്ത ബന്ധുക്കൾ അറിയിച്ചു.
മലയാറ്റൂർ നടുവട്ടം സ്വദേശിയാണ് ഫിൻടോ. ഭാര്യ ധന്യ ജോർജ്, മക്കൾ ലൂക്ക, സെയ്ൻ