ട്രംപിന്‍റെ അടുത്ത കടുംവെട്ട്! എട്ടിന്‍റെ പണി കിട്ടുക ശാസ്ത്രജ്ഞർക്കും നാസക്കും! 49% വെട്ടിക്കുറയ്ക്കൽ

By: 600007 On: Apr 12, 2025, 5:04 PM

 

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ തുടങ്ങിയ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങൾ ലോകത്തിന് ആകെമാനം സൃഷ്ടിച്ച പ്രതിസന്ധിയും വെല്ലുവിളിയും ചില്ലറയല്ല. കുടിയേറ്റക്കാർക്കെതിരായ നാടുകടത്തിലിൽ തുടങ്ങി പ്രതികാര തീരുവ നയം വരെയുള്ള നിരവധി തീരുമാനങ്ങൾ ആഗോള തലത്തിൽ പുതിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. അതിനിടെയാണ് ട്രംപിന്‍റെ അടുത്ത നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാസക്കും ശാസ്ത്രജ്ഞർക്കുമായിരിക്കും ട്രംപിന്‍റെ അടുത്ത പണി കിട്ടുകയെന്നാണ് വ്യക്തമാകുന്നത്.