കനേഡിയൻ വോട്ടർമാർക്ക് വോട്ടർ രജിസ്ട്രേഷൻ കാർഡുകൾ കിട്ടിത്തുടങ്ങി

By: 600110 On: Apr 12, 2025, 2:08 PM

 

ഏപ്രിൽ 10 വെള്ളിയാഴ്ചയോടെ കനേഡിയൻ വോട്ടർമാർക്ക് വോട്ടർ രജിസ്ട്രേഷൻ കാർഡുകൾ കിട്ടിത്തുടങ്ങി. വോട്ട് ചെയ്യാൻ പോകുമ്പോൾ നിങ്ങൾ ഒരു രജിസ്റ്റർ ചെയ്ത വോട്ടറാണെന്ന്  പോളിംഗ്   ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കുന്നതിനാണ്  രജിസ്ട്രേഷൻ കാർഡുകൾ.  ഇതു വഴി നിങ്ങളുടെ പേരും വിലാസവും പോളിംഗ് സ്റ്റേഷൻ്റെ വിലാസവും മനസ്സിലാക്കാം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നിരന്തരം ദേശീയ വോട്ടർ രജിസ്റ്ററിലുള്ള എല്ലാവർക്കും
 ഇലക്ഷൻസ് കാനഡ വോട്ടർ കാർഡുകൾ മെയിൽ ചെയ്യാൻ തുടങ്ങി. സാധാരണയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മൂന്നാഴ്ച മുമ്പാണ് കാർഡുകൾ എത്തുന്നത്. നിങ്ങളുടെ കാർഡ് ലഭിച്ചു കഴിഞ്ഞാൽ  അത് പരിശോധിക്കണമെന്നും അതിൽ അച്ചടിച്ചിരിക്കുന്ന പേരും വിലാസവും ശരിയാണെന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതർ പറയുന്നു.  വിവരങ്ങൾ  നിങ്ങൾക്ക് ഇലക്ഷൻസ് കാനഡ വെബ്‌സൈറ്റിലോ,  പ്രാദേശിക ഇലക്ഷൻസ് കാനഡ ഓഫീസിലോ അല്ലെങ്കിൽ 1-800-463-6868 എന്ന നമ്പറിലോ വിളിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ കാർഡ് ഇല്ലാത്ത പക്ഷം വ്യക്തിഗത വിവരങ്ങൾ എഴുതി സമർപ്പിക്കേണ്ടതാണ്. മാത്രമല്ല, പോളിംഗ് സ്റ്റേഷനിൽ  നിങ്ങളെ അറിയാവുന്നൊരാൾ നിങ്ങൾക്ക് വേണ്ടി ഉറപ്പ് നല്കുകയും വേണ്ടി വരും.