നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കോറല്‍ സ്പ്രിംഗ് സര്‍ക്കിളിലെ വീട്ടിലാണ് വെടിവെപ്പുണ്ടായത്. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ നിലയില്‍ കിടക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിച്ചു.
ഇരുവരും റൂംമേറ്റുകളായിരുന്നുവെന്നും വീട്ടില്‍ നാല് പേര്‍ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.