അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് മുന്നറിയിപ്പുമായി കാനഡ

By: 600110 On: Apr 12, 2025, 11:55 AM

 

അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് മുന്നറിയിപ്പുമായി കാനഡ. യുഎസ് അതിർത്തിയിൽ  ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ ചോദ്യങ്ങളും നടപടികളും പ്രതീക്ഷിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. പല യാത്രക്കാർക്കും ഏതെങ്കിലും രീതിയിലുള്ള ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഫോൺ, ലാപ്ടോപ് ഉൾപ്പെടയുള്ള ഇലക്ട്രോണിക് സാധനങ്ങളും പരിരോധിക്കാൻ അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതിനാൽ  മുൻകരുതൽ സ്വീകരിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നല്കുന്നുണ്ട്. സ്വകാര്യ വിവരങ്ങളും മറ്റ് ഡാറ്റകളും ചോരുന്നത് ഒഴിവാക്കാൻ ഇത്തരം ഉപകരണങ്ങൾ കൊണ്ടു പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ പറയുന്നു. ഇനി അഥവാ കൊണ്ടു പോകുന്നുവെങ്കിൽ സ്വകാര്യ ഡാറ്റകൾ ഒഴിവാക്കണമെന്നും മൊബൈൽ ഫോണിന് പകരം താൽക്കാലിക ബേണർ ഉപയോഗിക്കാമെന്നും നിർദ്ദേശമുണ്ട്. ഫോണോ ലാപ്‌ടോപ്പോ കൊണ്ടു പോകേണ്ടി വന്നാൽ, സെൻസിറ്റീവ് വിവരങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്ന ഒരു ക്ലൗഡ് സ്റ്റോറേജ് സേവനത്തിലേക്ക് അപ്‌ലോഡ് ചെയ്തതിന് ശേഷം  ഉപകരണത്തിൽ നിന്ന് ഒറിജിനലുകൾ ഡിലീറ്റ് ചെയ്താൽ മതിയെന്നും അധികൃതർ പറയുന്നു.

ചില ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നത് കനേഡിയൻ പൌരന്മാർ കൂടുതൽ ചോദ്യം ചെയ്യൽ പ്രതീക്ഷിക്കണമെന്നാണ്.  പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കീഴിൽ നിയമങ്ങൾ മാറുന്നതിന് അനുസരിച്ച് യുഎസ് കസ്റ്റംസ്, ബോർഡർ പ്രൊട്ടക്ഷൻ എന്നിവ ക്ലിയർ ചെയ്യുമോ എന്ന ആശങ്ക പലർക്കും ഉണ്ട്.  അതിർത്തിയിൽ കൂടുതൽ സുരക്ഷയും അന്വേഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.