പോര് മുറുകുന്നു; അമേരിക്കയോട് അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന, യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

By: 600007 On: Apr 11, 2025, 5:24 PM

 

ബീജിംഗ്: വ്യപാര യുദ്ധത്തിൽ പോര് മുറുകുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125% തീരുവ ചുമത്താൻ ചൈന. മുമ്പ്  84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേല്‍ 145 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കൻ നടപടിക്ക് പിന്നാലെയാണ് ചൈനയും നികുതി വർധിപ്പിച്ചിരിക്കുന്നത്. 


അമേരിക്കയുടെ പുതിയ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യുമെന്ന് ചൈന തീരുമാനിച്ചതായാണ് റിപ്പോർട്ട്. കൂടാതെ, അമേരിക്കയുടെ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ ചെറുക്കുന്നതിൽ രാജ്യത്തിനൊപ്പം ചേരാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചതായി ചൈനീസ് മാധ്യമം സിൻഹുവ റിപ്പോർട്ട് ചെയ്തു

യുഎസ് ഉൽപ്പന്നങ്ങൾക്ക് നേരത്തെ ചൈന  67 ശതമാനം തീരുവ ചുമത്തിയിരുന്നു, തുടർന്ന് അമേരിക്ക ചൈനയ്‌ക്കെതിരെ 104 ശതമാനം തീരുവ ചുമത്തി. ഇതിന് പ്രതികാര നടപടിയായി ചൈന ഇതിനകം  84 ശതമാനം തീരുവ ചുമത്തി. ഇതിന് പിന്നാലെ അമേരിക്ക ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.  ഇതോടെ ചൈന തീരുവ 145 ശതമാനമാക്കി.