വാന്‍കുവറില്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നു; 2050 ആകുമ്പോഴേക്കും 10,000 ഹോട്ടല്‍ മുറികള്‍ കൂടി ആവശ്യമാണെന്ന് ടൂറിസം സംഘടന 

By: 600002 On: Apr 11, 2025, 12:02 PM

 

വാന്‍കുവറില്‍ ടൂറിസ്റ്റുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ കൂടുതല്‍ ഹോട്ടല്‍ മുറികള്‍ ആവശ്യമാണെന്ന് ടൂറിസം സംഘടനയായ ഡെസ്റ്റിനേഷന്‍ വാന്‍കുവര്‍. 2050 ആകുമ്പോഴേക്കും നഗരത്തിലുടനീളം 10,000 ഹോട്ടല്‍ മുറികള്‍ ആവശ്യമാണെന്ന് സംഘടന നിര്‍ദ്ദേശിക്കുന്നു. നിലവില്‍ നഗരത്തിലെ ഹോട്ടലുകള്‍ പീക്ക് സീസണുകളില്‍ 95 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നതായി സംഘടന പറയുന്നു. 

പുതിയ നിക്ഷേപങ്ങളില്ലാത്തതും ആവശ്യത്തിന് ഹോട്ടലുകള്‍ നിര്‍മ്മിക്കാത്തതും പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് 2023 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തില്‍ 10,000 മുറികള്‍ നിര്‍മിച്ചാല്‍ 5,500 പുതിയ ഹോസ്പിറ്റാലിറ്റി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വാര്‍ഷിക മുനിസിപ്പല്‍ നികുതി വരുമാനത്തില്‍ 12.5 കോടി ഡോളറും പ്രവിശ്യാ നികുതി വരുമാനത്തില്‍ 7.8 കോടി ഡോളറും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.