ഡൗണ്‍ടൗണ്‍ വിക്ടോറിയയില്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു; ഗുരുതര പരുക്കേറ്റയാള്‍ ആശുപത്രിയില്‍; ജാഗ്രത പാലിക്കണമെന്ന് പോലീസ് 

By: 600002 On: Apr 11, 2025, 11:15 AM

 


വിക്ടോറിയയിലെ നഗരമധ്യത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ബ്ലാന്‍ഷാര്‍ഡ് സ്ട്രീറ്റിലെ സിനിപ്ലെക്‌സ് ഒഡിയന്‍ സിനിമാ തിയേറ്ററിന് പിന്നിലെ പാര്‍ക്കേഡിലാണ് കുത്തേറ്റ നിലയില്‍ ഒരാളെ കണ്ടെത്തിയതെന്ന് വിക്ടോറിയ പോലീസ് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ 20 വയസ് പ്രായം തോന്നിക്കുന്ന കൊക്കേഷ്യന്‍ സ്ത്രീയാണ് പ്രതിയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാല്‍ അറസ്റ്റ് ചെയ്യാനുമായിട്ടില്ല.  

ആക്രമണത്തിന്റെ സ്വഭാവം കണക്കിലെടുത്ത് സംഭവ സ്ഥലത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവരോ ദൃക്‌സാക്ഷികളോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.