'ഭാവി' ലോകം ഭരിക്കാൻ ലക്ഷ്യമിട്ട് ചൈനയുടെ സൂപ്പര്‍ സ്ട്രോക്ക്; ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് എഐ പഠനം

By: 600007 On: Apr 11, 2025, 3:45 AM

 

 

ബീജിംഗ്: 2025 സെപ്റ്റംബർ ഒന്നു മുതൽ ചൈനയിൽ എല്ലാ പ്രാഥമിക- ഹൈസ്കൂൾ വിദ്യാലയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച പാഠങ്ങൾ നിർബന്ധമാക്കുന്നതായി ചൈന. വർഷത്തിൽ എട്ട് മണിക്കൂറെങ്കിലും എഐയെ കുറിച്ച് പഠിക്കണമെന്നാണ് നിർദേശം. കുട്ടികൾക്ക് രസകരവും ലളിതവുമായ പ്രൊജക്ടുകളിലൂടെയും  മുതിര്‍ന്ന വിദ്യാർത്ഥികൾക്ക് ഗൗരവമായ വിഷയങ്ങളിലൂടെയും ആയിരിക്കും പാഠ്യക്രമം. ഇത് നിലവിലുള്ള വിഷയങ്ങളുടെ ഭാഗമായോ പ്രത്യേകമായോ പഠിപ്പിക്കാം.

എഐയിൽ ലോകത്തിന്റെ ഭാവിയായി മാറാനുള്ള ചൈനയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശം. ദൈനംദിന ജീവിതത്തിൽ എഐയുടെ പ്രാധാന്യം വർദ്ധിക്കുന്നുവെന്നും അധികൃതർ പറയുന്നു. ഇതിനായി സ്കൂളുകളെ പ്രാപ്തമാക്കാൻ ദേശീയ പദ്ധതി തയ്യാറാക്കുകയാണ്. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സമാന നീക്കങ്ങൾ നടത്തുന്നതോടെ, എഐ വിദ്യാഭ്യാസം ലോകമെമ്പാടും വലിയ പ്രാധാന്യമുള്ള വിഷയമായി മാറും