ഫോമാ സതേൺ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്

By: 600121 On: Apr 10, 2025, 7:25 AM

 

 

ഡാളസ് : ഫോമാ സതേൺ റീജിയന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ഡാളസിൽ വച്ച് ലീഗ് സിറ്റി മലയാളി സമാജത്തിനു നൽകപ്പെട്ടു. സംഘടനക്കുവേണ്ടി പ്രസിഡന്റ് ബിനീഷ് ജോസഫിനെയാണ് ഫോമയുടെ റീജിയണൽ കമ്മിറ്റി അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചത്. ബിനീഷ് ജോസഫിനെ കൂടാതെ ലീഗ് സിറ്റി മലയാളി സമാജം വൈസ് പ്രസിഡണ്ട് സോജൻ ജോർജ്, ജോയിന്റ് ട്രെഷറാർ മാത്യു പോൾ, സംഘടനയുടെ സ്പോൺസറും ഒട്ടേറെ ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. സച്ചിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

ഫോമയുടെ  2025-26 കമ്മിറ്റയുടെ റീജിയനിൽ നിന്നുള്ള ആദ്യ മെമ്പർ കൂടിയാണ് ലീഗ് സിറ്റി മലയാളി സമാജം. ഇവരുടെ നിരന്തരമായ സാമൂഹിക പ്രവർത്തനങ്ങൾ സമൂഹത്തിനുതന്നെ ഒരു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലൗസോൺ നേതൃത്വം നൽകി. ഫോമാ നാഷണൽ ട്രെഷറാർ സിജിൽ പാലക്കലോടി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹനാന്‍, ജിജു കുളങ്ങര, റീജിയണ്‍ ചെയര്‍ രാജേഷ് വര്‍ഗീസ്,
ഫോമയുടെ മുൻ പ്രെസിഡന്റുമാർ, കൺവെൻഷൻ ചെയർമാൻ മാത്യു മുണ്ടക്കൻ, കൺവെൻഷൻ ജനറൽ കൺവീനർ സുബിൻ കുമാരൻ  മറ്റു ഭാരവാഹികൾ എന്നിവരുടെ സാന്നിത്യത്തിലായിരുന്നു ലായിരുന്നു ചടങ്ങുകൾ നടത്തപ്പെട്ടത്.