ബീസിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റുകള്‍ക്ക് ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് സമയം നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. മാസങ്ങളാണ് ടെസ്റ്റിനായി ആളുകള്‍ കാത്തിരിക്കേണ്ടി വരുന്നത്. ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഐസിബിസി ക്ഷമാപണം നടത്തി. ചെറു ഡ്രൈവിംഗ് ലൈസന്‍സിംഗ് സ്ഥലങ്ങള്‍ക്ക് പലപ്പോഴും ഓഫീസ് ഇല്ലാത്തതോ അല്ലെങ്കില്‍ അവരുടെ ടൈം സ്ലോട്ടുകളെല്ലാം ബുക്ക് ചെയ്തതോ ആയ മറ്റ് അധികാരപരിധികളില്‍ നിന്ന് സ്പില്‍ഓവര്‍ ലഭിക്കാറുണ്ടെന്ന് മേപ്പിള്‍ റിഡ്ജിലെ സ്‌കില്‍ഫുള്‍ ഡ്രൈവിംഗ് സ്‌കൂളിലെ ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റര്‍ പറയുന്നു.
ഡിമാന്‍ഡ് വര്‍ധിക്കുന്നത് തങ്ങള്‍ കാണുന്നുണ്ടെന്നും നിലവില്‍ ആവശ്യത്തിന് എക്‌സാമിനേഴ്‌സ് ഇല്ലെന്നും സമ്മതിക്കുന്നതായി ഐസിബിസി വക്താവ് ഗ്രെഗ് ഹാര്‍പ്പര്‍ പറഞ്ഞു. ഇതുവരെ പ്രവിശ്യയിലാകെ 10 എക്‌സാമിനര്‍മാരെ ഏജന്‍സി നിയമിച്ചിട്ടുണ്ടെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. പുതിയ 10 എക്‌സാമിനര്‍മാരെ കൂടി നിയമിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് ഉടനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ അനുകൂലമായാല്‍ ഐസിബിസിയില്‍ ബുക്കിംഗുകള്‍ വര്‍ധിക്കുമെന്നും ഹാര്‍പ്പര്‍ ചൂണ്ടിക്കാട്ടി.
ആളുകള്‍ക്ക് അവരുടെ പരീക്ഷ പലതവണ വീണ്ടും എഴുതേണ്ടി വരുന്നതിനാല്‍ സിസ്റ്റത്തിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുമെന്നതാണ് ഐസിബിസി നേരിടുന്ന മറ്റൊരു പ്രശ്‌നം. ബുക്കിംഗുകള്‍ വളരെ വേഗം ചെയ്യാനും ലൈസന്‍സ് വേഗത്തിലെടുക്കാനും സ്ഥിരമായി ഐസിബിസി വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അപേക്ഷകരോട് ഏജന്‍സി നിര്‍ദ്ദേശിക്കുന്നു.