ട്രംപിന്‍റെ താരിഫ് ഐഫോണ്‍ നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് ലോട്ടറിയാകുമോ; ആപ്പിളും സാംസങും ഉൽപ്പാദനം കൂട്ടിയേക്കും

By: 600007 On: Apr 8, 2025, 11:40 AM

 

 

 

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉയർന്ന ഇറക്കുമതി തീരുവകൾ കാരണം ടെക് ഭീമന്മാരായ ആപ്പിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികൾ ആഗോള ഉൽപ്പാദനത്തിന്‍റെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54 ശതമാനവും വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾക്ക് 46 ശതമാനവും ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനവും തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏറ്റവും ചെലവുകുറഞ്ഞ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ.