ബ്രിട്ടീഷ് കൊളംബിയയിലെ കാന്‍സര്‍ രോഗികള്‍ക്ക് ഇനി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകേണ്ടി വരില്ലെന്ന് ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലെ അമേരിക്ക-കാനഡ വ്യാപാരയുദ്ധത്തിന്റെ ഫലമല്ല, മറിച്ച് പ്രവിശ്യയില്‍ രോഗനിര്‍ണയത്തിനും പരിചരണത്തിനുമായുള്ള കാത്തിരിപ്പ് സമയം കുറഞ്ഞതും പ്രോഗ്രാമിലെ പങ്കാളിത്തം കുറഞ്ഞതുമാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി ജോസി ഓസ്‌ബോണ്‍ പറഞ്ഞു. പ്രവിശ്യയില്‍ തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കടുത്തുള്ള ആളുകള്‍ക്ക് കാന്‍സര്‍ കെയര്‍ എത്തിക്കുന്നതിനാണ് പരിഗണന നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
1,107 കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചതായി അവര്‍ പറഞ്ഞു. കൂടാതെ പ്രവിശ്യയില്‍ ചികിത്സയ്ക്കായുള്ള ദീര്‍ഘകാല കാലതാമസം കുറയുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.