കനേഡിയന്‍ എഐ ബാറ്ററി ടെക് സെന്ററില്‍ സീമെന്‍സ് 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നു  

By: 600002 On: Apr 8, 2025, 8:57 AM

 

 

കാനഡയില്‍ ബാറ്ററി ഉല്‍പ്പാദനം കാര്യക്ഷമമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി എഐ മാനുഫാക്ച്വറിംഗ് ടെക്‌നോളജീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതിനായി സീമെന്‍സ് കാനഡ 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പഞ്ചവത്സര പദ്ധതിയായാണ് നിക്ഷേപം നടത്തുന്നത്. കമ്പനിയുടെ പുതിയ ഗവേഷണ വികസന കേന്ദ്രം ആദ്യം സ്ഥാപിക്കുന്നത് ഓക്ക്‌വില്ലെയിലെ സീമെന്‍സ് കാനഡയുടെ ആസ്ഥാനത്തും ടൊറന്റോയിലും കിച്ച്‌നര്‍-വാട്ടര്‍ലൂവിലുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ബാറ്ററി, ഇലക്ട്രിക് വാഹന നിര്‍മാണത്തിനായുള്ള അത്യാധുനിക എഐ നിര്‍മാണ സാങ്കേതികവിദ്യകളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 

ലേബര്‍, ഉപകരണങ്ങള്‍, സോഫ്റ്റ്‌വെയര്‍, എക്കോസിസ്റ്റം സപ്പോര്‍ട്ട് എന്നിവയുടെ പിന്തുണ എന്നിവയ്ക്കായി 150 മില്യണ്‍ ഡോളര്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. കനേഡിയന്‍ സര്‍ക്കാരിന്റെയും ഒന്റാരിയോ സര്‍ക്കാരിന്റെയും പിന്തുണയിലൂടെയാണ് സീമെന്‍സിന് നിക്ഷേപം സാധ്യമായതെന്ന് കമ്പനി പറഞ്ഞു.