മുറ്റത്ത് മരമില്ലെങ്കിൽ 200 ഡോളർ ട്രീ പൊലീസ്, പുതിയ നടപടിയുമായി ക്യൂബെക് ഭരണകൂടം

By: 600110 On: Apr 7, 2025, 12:06 PM

ക്യൂബെക്ക് പട്ടണത്തിൽ മരങ്ങളില്ലാത്ത വീട്ടുടമസ്ഥർക്ക് 200 ഡോളർ 'ട്രീ പോലീസ്' നികുതി ചുമത്തും. ചൂട് കുറക്കുന്നതിനും  ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിൻ്റെയും ഭാഗമായാണ് നടപടി. ഈ വർഷം മുതൽ, നികുതി നടപടികളുമായി മുന്നോട്ട് പോകാനാണ് ക്യൂബെക് നഗരസഭയുടെ തീരുമാനം. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള ഒരു മികച്ച മാർഗമാണ് ഇതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 

എന്നാൽ നഗരവാസികളിൽ പലരും പുതിയ നികുതിയോട് യോജിക്കുന്നില്ല. വീടിൻ്റെ മുൻഭാഗത്ത് ഒരു മരം നടണമെന്ന നിയമം വർഷങ്ങളായി നിലവിലുണ്ടെന്ന് ടൗൺ ജനറൽ മാനേജർ ജീൻ-സെബാസ്റ്റ്യൻ മെനാർഡ് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ഏകദേശം 13,500 പേർ താമസിക്കുന്ന പട്ടണം അതിവേഗം വികസിച്ചു. ഇത് മരങ്ങൾ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി ലാവലിൻ്റെ സമീപകാല മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി പുറത്ത് വന്ന വിവരങ്ങളും  പുതിയ പദ്ധതി നടപ്പിലാക്കാൻ പ്രേരകമായെന്നും അദ്ദേഹം വ്യക്തമാക്കി. ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ താപനില ഉയർത്തുന്ന കെട്ടിടങ്ങളും കോൺക്രീറ്റ് അല്ലെങ്കിൽ ആസ്ഫാൽറ്റ് പാച്ചുകളും കാരണം നഗരത്തിൽ ചൂട് കൂടിയിരിക്കുന്നു എന്നാണ് ലാവൽ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു മാപ്പിംഗ് പ്രോജക്റ്റ് പറയുന്നത്. ഇതിന് പിന്നാലെയാണ് ക്യൂബെക് ട്രീ നികുതി നടപ്പിലാക്കാൻ തുടങ്ങിയത്.  പുൽത്തകിടികൾ സ്കാൻ ചെയ്യുന്നതിനായി ജക്കാർട്ടോ എന്ന മൊബൈൽ മാപ്പിംഗ് കമ്പനിയെ ടൗൺ നിയമിച്ചതായും 3,000 യാർഡുകളിൽ ഏകദേശം 1,200ലും മരങ്ങളില്ലെന്ന് കണ്ടെത്തിയതായും മെനാർഡ് പറഞ്ഞു. പിന്നാലെ താമസക്കാർക്ക് നോട്ടീസുകൾ അയയ്ക്കുകയും മരങ്ങളുടെ ഡിസ്കൌണ്ട് വിൽപ്പനയും അധികൃതർ നടത്തിയിരുന്നു.  പല താമസക്കാരും മരങ്ങൾ വാങ്ങിയതായും അധികൃതർ പറയുന്നു