രോഗിയുമായി പറന്നുയർന്ന എയർ ആംബുലൻസ് കടലിലേക്ക് കൂപ്പുകുത്തി, രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

By: 600007 On: Apr 7, 2025, 10:49 AM

ടോക്കിയോ: രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി. ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടർ മെക്കാനിക്ക്, 28കാരിയായ നഴ്സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലിൽ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.