യുഎസ് അതിർത്തി കടന്ന് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി കനേഡിയൻ സർക്കാർ.
അതിർത്തികളിൽ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഏതെങ്കിലും കാരണവശാൽ അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടാൽ തടങ്കൽ നേരിടേണ്ടി വരുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു.വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത ഒരു യാത്രാ ഉപദേശത്തിൽ, കാനഡക്കാർ പ്രവേശന കവാടങ്ങൾ കടക്കുമ്പോൾ സൂക്ഷ്മപരിശോധന പ്രതീക്ഷിക്കണം എന്നും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഫെഡറൽ സർക്കാർ പറയുന്നു.
അതിർത്തിയിലെ ഉദ്യോഗസ്ഥരുമായുള്ള എല്ലാ ഇടപെടലുകളിൽ പരമാവധി സഹകരിച്ചും അനുസരിച്ചും മുന്നോട്ട് പോകണണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ വിവിധ തീരുവകൾ ചുമത്തിയതിനെത്തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ അപ്‌ഡേറ്റ് വരുന്നത്. താരിഫ് ഭീഷണികൾ ആരംഭിച്ചതിന് ശേഷമുള്ള മാസങ്ങളിൽ, അതിർത്തിയിലൂടെ അമേരിക്കയിലേക്കുള്ള കനേഡിയൻ പൌരന്മാരുടെ യാത്ര കുറഞ്ഞിട്ടുണ്ട്. ബിസിയിൽ, മാർച്ച് 17 നും മാർച്ച് 24 നും പീസ് ആർച്ചിലൂടെ 3,300 ൽ അധികം വാഹനങ്ങളാണ് കടന്നുപോയത്. 2024 ൽ ഇതേ ദിവസങ്ങളിൽ 10,100 ൽ അധികം വാഹനങ്ങൾ കടന്നുപോയിരുന്നു