ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയിച്ച് യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ചുകൊന്നു. ഭാര്യയായ അസ്മ ഖാനെയാണ് നൂറുള്ള ഹൈദർ കൊലപ്പെടുത്തിയത്. നോയിഡയിലെ സെക്ടറല്‍ ആണ് സംഭവം. 2005-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവർക്കും ഒരു മകനും മകളുമാണ് ഉള്ളത്. കൊലപാതക വിവരം എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ ഇവരുടെ മകനാണ് പോലീസിൽ വിളിച്ചറിയിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു അസ്മ. ഭർത്താവ് നൂറുള്ള ഹൈദർ എന്‍ജിനിയറിങ് ബിരുദധാരിയാണെങ്കിലും തൊഴില്‍രഹിതനായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ ചെന്നെത്തിയത് എന്നാണ് പോലീസ് നിഗമനം. നൂറുള്ള ഹൈദര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി