ജോര്‍ജ് ടൗണില്‍ ഹിന്ദുക്ഷേത്രം  തകര്‍ത്തു: പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് 

By: 600002 On: Apr 4, 2025, 11:35 AM

 

 

ഹാള്‍ട്ടണ്‍ ഹില്‍സിലെ ജോര്‍ജ്ടൗണ്‍ കമ്മ്യൂണിറ്റിയിലെ ഹിന്ദുക്ഷേത്രം അഞ്ജാതര്‍ തകര്‍ത്തു. മെയിന്‍ സ്ട്രീറ്റ് സൗത്തിലെ ശ്രീകൃഷ്ണ ബൃന്ദാവന ക്ഷേത്രമാണ് തകര്‍ത്തത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 

മാര്‍ച്ച് 30 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രണ്ട് പേര്‍ ഹൂഡികള്‍ ധരിച്ച് നഗരമധ്യത്തിലുള്ള പബ്ബില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തുന്നതായി കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഒരു അടയാളം കീറുകയും കേടുവരുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. പ്രതികളെ കണ്ടെത്താനും തിരിച്ചറിയാനുമായി ഇരുവരുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനായി ജനങ്ങളുടെ സഹായവും പോലീസ് അഭ്യര്‍ത്ഥിച്ചു.